Thursday, August 30, 2007

പ്രോഗ്രസ്സീവ് ബ്ലോഗ്ഗേര്‍സ് ഫോറം

മലയാളത്തില്‍ ബ്ലോഗ് വളര്‍ന്നു വരുന്നു . പുതിയ ബ്ലോഗ്ഗര്‍മാര്‍ ദിനം‌പ്രതി കടന്നു വരുന്നു. ദിശാബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ബ്ലോഗെഴുത്തുകാരുടെ ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് . പുരോഗമനാശയക്കാരായ സാധാരണ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഒത്തുചേരാനുള്ള ഒരു വേദിയാണിത് . ഈ കൂട്ടായ്മക്ക് ഒരു യോജിച്ച പേരും ഭരണഘടനയും മറ്റ് നിര്‍ദ്ധേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു .

4 comments:

കേരളദാസന്‍ said...

യരലവ~yaraLava said...

കേരളാദാസാ മൊത്തക്കച്ചവടത്തിനിറങ്ങിയിരിക്കയാണല്ലെ ?

എന്താണു ദിശാബോധം ?
എന്താണു സാമൂഹ്യ പ്രതിബദ്ധത ?
എന്താണു കൂട്ടായ്മ ?
എന്താണു പുരോഗമനാശയം?
ആരാണു സാധാരണ ബ്ലോഗ്ഗര്‍ ?
ജാതി-മതം-രാഷ്ട്രീയ ഭേദമായ വേദി എന്നുകോണ്ട് എന്താണു ഉദ്ദേശം ?

ഊരും പേരുമില്ലാത്ത താങ്കളുടെ ഉദ്ദേശം ?

പണിയൊന്നുമില്ലെങ്കില്‍ ഇവിടെ എന്റെ കൂടെ ഈ ബെഞ്ചിലിരി ?

അനോണി ആന്റണി said...

ഞാനും പുതിയ ബ്ലോഗറാണ്‌. സാധാരണക്കാരനോ? അതാരാ? ഞാന്‍ അസാധാരണക്കാരന്‍.
എന്തആണു ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം? അതറിഞിട്ടുവേണം തീരുമാനിക്കാന്‍ ഇബിടെ ചേരണോ വേണ്ടേന്ന്.

Unknown said...

കേരളദാസാ,
തല്‍ക്കാലം ഒരു നിര്‍ദ്ദേശമേയുള്ളൂ. അത്‌ പേരിനേക്കുറിച്ചാണ്. ആ "progressive" കാണുമ്പോള്‍ പലരും പിന്‍‌വലിയും. ആ പേര് ഇപ്പോള്‍ത്തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പലരും ചെയ്യുന്ന അത്ര പുരോഗമനപരമല്ലാത്ത കാര്യങ്ങളേക്കുറിച്ച്‌ അടുത്തറിയാവുന്നവര്‍ പ്രത്യേകിച്ചും.

ഒരു അഭിപ്രായം, ഒരു ചിന്ത, ഒരു പ്രവൃത്തി - ഇതൊക്കെ “പുരോഗമനപര“മാണോ അല്ലയോ എന്നത്‌ തികച്ചും ആപേക്ഷികമാണ്. പുരോഗമനപരതയ്ക്ക്‌ ഒരു പൊതു മാനദണ്ഡം ഇല്ല തന്നെ. അതുകൊണ്ട്‌ -
“ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഒത്തുചേരാനുള്ള ഒരു വേദി” എന്നെഴുതിയത്‌ ആത്മാര്‍ത്ഥമായിട്ടു തന്നെയാണെങ്കില്‍, progressive എന്ന prefix ഇല്ലാത്തതു തന്നെയാവും ബുദ്ധി.

എന്തായാലും ഉദ്യമത്തിന് ആശംസകള്‍. ഈയൊരവസരത്തില്‍ മാറി നില്‍ക്കാനാണു താല്പര്യം എന്നതിനു മാപ്പ്‌. നല്ല രീതിയില്‍ പോകുന്നു എന്നു തോന്നിയാല്‍ പിന്നീട്‌ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടായേക്കാവുന്നതാണ്.